കെ -റെയിൽ; കേന്ദ്ര സർക്കാർ വിട്ടു നിൽക്കണം -കെ. സുധാകരൻ
text_fieldsകേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമായതിനാല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി ലോക്‌സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നൽകി. പദ്ധതിയെ കുറിച്ച് ശരിയായ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
529.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നല്ല. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്നു പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാനാവില്ല. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ റെയില്‍വെ തന്നെ എതിര്‍ത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നുവരുകയാണ.് സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം ചെലവുകുറഞ്ഞതും അനായാസവുമായ പകരം പദ്ധതികള്‍ പരിഗണിക്കേണ്ടതാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.