കെ റെയിൽ: തുടർ പ്രക്ഷോഭത്തിനൊരുങ്ങി സമരസമിതി
text_fieldsസിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സമരസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ സമര പരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേർന്നു. പദ്ധതി കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിലെ പ്രതിനിധികളും സമരസമിതി നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
പദ്ധതി പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുക, പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക എന്നിവയാണ് സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് എത്രയും പെട്ടെന്ന് ഈ ഗവണ്മെന്റ് പിന്മാറണം. ഭൂമിയിന്മേലുള്ള മുഴുവൻ ഉത്തരവുകളും റദ്ദാക്കി പദ്ധതി പിൻവലിച്ചതായി ഉത്തരവിറക്കണം. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി കൺവീനർ സജീവൻ പറഞ്ഞു. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ ചില രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്ന ആക്ഷേപമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.