കെ. റെയിൽ: കേരളം പാരിസ്ത്ഥിക മന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടില്ലന്ന് കേന്ദ്ര മന്ത്രി
text_fieldsപരപ്പനങ്ങാടി : പരപ്പനങ്ങാടിയെ പാടെ ഇല്ലാതാക്കുന്ന വിധം കെ. റെയിൽ സർവെ അലയന്റ്മെന്റ് പൂർത്തിയാക്കിയ അധികൃതരുടെ നടപടിയിൽ നിന്ന് പരപ്പനങ്ങാടി എന്ന ചരിത്ര നഗരത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറംകേന്ദ്ര പരിസ്തിഥി മന്ത്രി യെ കണ്ടു. എന്നാൽ പരപ്പനങ്ങാടി നഗര സഭ ചെയർമാനും സേവ് പരപ്പനങ്ങാടി ഫോറം നേതാക്കൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിയിൽ ആശ്വാസകരമായ മറുപടി ലഭിച്ചതായി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാനും സേവ് പരപ്പനങ്ങാടി ഫോറം നേതാക്കളായ ഡോ: മുനീർ നഹ, അച്ചമ്പാട്ട് അബ്ദുൽ സലാം എന്നിവർ അറിയിച്ചു.
കേന്ദ്ര പരിസ്തിഥി മന്ത്രി ഭൂപേന്ദ്ര യാദവിന് മുന്നിലാണ് പരപ്പനങ്ങാടി എന്ന ചരിത്ര പട്ടണത്തിന് വരാനിരിക്കുന്ന ദുർഗതി സേവ് പരപ്പനങ്ങാടി ഫോറം നേതാക്കൾ വിശദമായി സമർപ്പിച്ചത്. അതെ സമയം കെ. റെയിലുമായി ബന്ധപ്പെട്ട് നാളിതു വരെ പാരിസ്തിഥിക പഠന ആവശ്യം തേടി യോ പദ്ധതിക് പരിസ്തിഥി മന്ത്രാലയത്തിന്റെ അനുമതി ആവശ്യപ്പെട്ടു കൊണ്ടൊ യാതൊരു ഫയലും ഇതുവരെ കേരളം സമർപ്പിച്ചിട്ടില്ലന്നും ജനങ്ങളുടെ പരാതിക്ക് മേൽ ഉചിതമായ നടപടി കൈകൊള്ളുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായി നിവേദക സംഘം അറിയിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ.മജീദ് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി നഗരസഭ ചെയർമാനും സംഘവും ദില്ലിയിലെത്തി കേന്ദ്ര മന്ത്രിമാരെ കണ്ടത്. കഴിഞ ദിവസം ദൗത്യസംഘം കേന്ദ്ര റെയിൽവെ മന്ത്രി യെ കണ്ടും നിവേദനം നൽകിയിരുന്നു. പുനരധിവാസത്തിന് ഒരു ഇഞ്ച് മണ്ണ് കിട്ടാനില്ലാത്തതും കെട്ടിട നിർമാണത്തിന് പാരിസ്തിതിക ചട്ടങ്ങൾ വിഘാതം നിൽക്കുന്നതുമായ പരപ്പനങ്ങാടി നഗരസഭയിലെ മൂന്നുറോളം വീടുകൾ, നിരവധി ആരാധാനാലയങ്ങൾ, വിദ്യാലയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, എന്നിവ പൊളിച്ചു നീക്കപെടുന്നതോടെ ഈ കടലോര പട്ടണം ചരിത്രത്തിന്റെ ഭാഗമാകുമെന്ന ആശങ്കയാണ് ദൗത്യ സംഘം കേന്ദ്ര മന്ത്രിമാരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.