Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. റെയിൽ: വരേണ്യ...

കെ. റെയിൽ: വരേണ്യ വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നിഗൂഢത കൂട്ടുന്നുവെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ ചൊവ്വാഴ്ച മുഖ്യമ​ന്ത്രി വിളിച്ച യോഗത്തിന്​ പോകില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ചർച്ചക്ക്​ ക്ഷണിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന്​ പോകേ​ണ്ട കാര്യമില്ല. പദ്ധതിയെക്കുറിച്ച്​​ നിയമസഭയിൽ രണ്ടുമണിക്കൂർ ചർച്ചക്ക്​ തയാറാകാത്ത മുഖ്യമന്ത്രി, പൗരപ്രമുഖരെ കാണാൻ ഇറങ്ങിയിരിക്കുകയാണ്​. വരേണ്യ വിഭാഗക്കാരുമായുള്ള ചർച്ച പദ്ധതിയുടെ നിഗൂഢത കൂട്ടുന്നു. കേരളത്തിലെ ജനങ്ങളോടാണ്​ വിശദീകരിക്കേണ്ടത്​. അല്ലാത്തപക്ഷം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പറയുന്നതിന്​​ യെസ്​ വെക്കുന്ന ബിസിനസുകാരെയും പൗരപ്രമുഖരെയും വിളിക്കുന്ന കൂട്ടത്തിലല്ല രാഷ്ട്രീയ പാർട്ടികളെ വിളിക്കേണ്ടത്​.

കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന്​ നേതൃത്വം നൽകിയ രണ്ട്​ നേതാക്കളാണ്​ വി. മുരളീധരനും കെ. സുരേന്ദ്രനും. ഇവരാണിപ്പോൾ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്നത്​​. പകൽ മുഴുവൻ പിണറായി വിരോധം പറയുന്ന മുരളീധരൻ, രാത്രിയിൽ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെതിരെ നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ്​ ബി.ജെ.പി​ നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും തമ്മിൽ ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പിണറായിയോട്​ ചർച്ച നടത്തിയയാളാണ്. നിർഗുണനായ പ്രതിപക്ഷ നേതാവാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്​. സുരേ​ന്ദ്രൻ സർവഗുണ സമ്പന്നനായ നേതാവാണ്​. അദ്ദേഹത്തിന്‍റെ ഒരുഗുണവും തനിക്കുണ്ടാകരുതെന്നാണ്​ പ്രാർഥന.

കേരളത്തില്‍ പൊലീസും വര്‍ഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. എന്തുസംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്ന്​ പറഞ്ഞ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയാണ്​. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാറിന്​ അനുകൂല സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്​. ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഗവര്‍ണര്‍ നിയമവിരുദ്ധതക്ക്​ കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഭിന്നതയുണ്ടെന്ന്​ വരുത്തി അത്​ ആഘോഷിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-RailVD Satheesan
News Summary - K. Rail: VD Satheesan says CM's talks with elites add to mystery
Next Story