കെ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലെയക്കാൾ വില നൽകും -കോടിയേരി
text_fieldsകൊച്ചി: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലെയക്കാൾ ഉയർന്ന വില നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് നാലുവരിപാത, തീരദേശപാത, മലയോരപാത, ദേശീയ ജലഗതാഗതപാത എന്നിവ യാഥാർഥ്യമാക്കുന്നത്. നേരേത്ത നാലുവരിപാത ചർച്ച ചെയ്തപ്പോൾ ഉമ്മൻ ചാണ്ടി വിളിച്ച സർവകക്ഷി യോഗത്തിൽ 45 മീറ്റർ ആക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടത്. റെയിൽവേ വികസനത്തിൽ കേരളം പിറകിലാണ്.
വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന സംവിധാനം ഇല്ല. അത് മാറ്റണമെങ്കിൽ അതിവേഗ റെയിൽ വേണം. യു.ഡി.എഫിെൻറ കാലത്ത് റെയിൽ പദ്ധതിയെ എൽ.ഡി.എഫ് പിന്തുണച്ചു. ഇപ്പോൾ സെമി ഹൈസ്പീഡ് പദ്ധതി വരുമ്പോൾ പറയുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്നാണ്. യു.ഡി.എഫ്കാലത്തെ അതിവേഗ റെയിൽ പദ്ധതിക്ക് ഒരുലക്ഷം കോടിയാണ് വേണ്ടിയിരുന്നത്. ഇപ്പോൾ െസമി റെയിൽ പദ്ധതിക്ക് 63,000 കോടി മതി. ഇടതുപക്ഷം പറഞ്ഞാൽ അത് ചെയ്യുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട് -കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.