കെ. രാജൻ ചീഫ് വിപ്പാകും; സ്ഥാനം ഏറ്റെടുക്കാൻ സി.പി.ഐ
text_fieldsതിരുവനന്തപുരം: പ്രളയകാലത്ത് വേണ്ടെന്നുവെച്ച ചീഫ് വിപ്പ് സ്ഥാനം കാബിനറ്റ് പദവിയോടെ സി.പി.െഎ ഏറ്റെടുക് കുന്നു. ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജനെ നിർദേശിക്കാൻ തിങ്കളാഴ്ച ചേർന്ന സി.പി.െഎ സംസ ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. ബാലവേദിയിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ കെ. രാജൻ നിലവിൽ സി.പി.െഎ സ ംസ്ഥാന നിർവാഹക സമിതിയംഗവും എ.െഎ.വൈ.എഫ് ദേശീയ സെക്രട്ടറിയുമാണ്.
ബന്ധുനിയമന വിവാദത്തിൽ രാജിവെച്ച ഇ.പി. ജയ രാജൻ തിരികെ മന്ത്രിസഭയിലേക്ക് മടങ്ങുന്നതിന് പകരം സി.പി.െഎ ആവശ്യപ്പെട്ട് നേടിയതാണ് കാബിനറ്റ് പദവിയോടെ യുള്ള ചീഫ് വിപ്പ്. എന്നാൽ, പ്രളയം വന്നതോടെ സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ അധിക െചലവ് വരുത്തുന്ന പുതിയ പദവി തൽക്കാലത്തേക്ക് വേണ്ടെന്ന് വെക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പി.സി. ജോർജിന് പദവി അനുവദിച്ചതിനെ എൽ.ഡി.എഫ് വിമർശിച്ചിരുന്നു.
ഇന്നലത്തെ സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ് രാഷ്ട്രീയ വിഷയമൊന്നും പരിഗണിച്ചില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 19 മന്ത്രിമാർ മതിയെന്നായിരുന്നു തീരുമാനം. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്നും ധാരണയായി. എന്നാൽ, സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഇ.പി. ജയരാജൻ ബന്ധുനിയമന വിവാദത്തിൽ രാജിവെച്ചു. എം.എം. മണി മന്ത്രിസഭയിലേക്ക് എത്തിയതോടെ മന്ത്രിമാരുടെ എണ്ണം വീണ്ടും 19 ആയി.
കുറ്റമുക്തനായ ജയരാജനെ തിരികെ മന്ത്രിസഭയിൽ കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ചതോടെ കാബിനറ്റ് പദവിയുള്ള സ്ഥാനം സി.പി.െഎയും ആവശ്യപ്പെട്ടു. തുടർന്നാണ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാൻ ധാരണയായത്. നിലവിൽ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളക്കും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും കാബിനറ്റ് പദവി നൽകിയിട്ടുണ്ട്.
നിർവാഹക സമിതിയിൽ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, കോടിയേരി ബാലകൃഷ്ണെൻറ മകന് എതിരായ ലൈംഗിക പീഡന കേസ് എന്നിവയൊന്നും ചർച്ചക്ക് എടുത്തില്ല. ഇൗ വിഷയങ്ങൾ സി.പി.എമ്മിെൻറ ആഭ്യന്തര പ്രശ്നങ്ങളായതിനാൽ അവർ തന്നെ തീരുമാനത്തിൽ എത്തെട്ടയെന്ന നിലപാടാണ് സി.പി.െഎക്ക്്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് രാജനെ നിർദേശിച്ച തീരുമാനം സി.പി.എം നേതൃത്വത്തെ സി.പി.െഎ അറിയിക്കും. പിന്നീട് എൽ.ഡി.എഫ് കൺവീനറെയും. പിന്നീട് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി കൂടി അംഗീകരിച്ച് നിയമസഭ സ്പീക്കറെ അറിയിക്കും. ഈ നിയമസഭ സമ്മേളനത്തിൽതന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.