Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ: ബലപ്രയോഗം...

കെ റെയിൽ: ബലപ്രയോഗം ഉണ്ടാകില്ലെന്ന് റവന്യു മന്ത്രി

text_fields
bookmark_border
k rajan
cancel
Listen to this Article

കോഴിക്കോട്: ബലപ്രയോഗത്തിലൂടെ കെ. റെയിലിനായി ഭൂമി ഏറ്റെടുക്കില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ. കഴക്കൂട്ടത്ത് സംഭവിച്ചതിനെക്കുറിച്ച് അറിയില്ല. കാര്യങ്ങൾ വിശദീകരിച്ച് എല്ലാവരെയും കൂടെനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴക്കൂട്ടത്ത് സർവേ കല്ലിടാനെത്തിയ കെ റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതേതുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RajanK Rail
News Summary - K Rajan Minister for Land Revenue on K Rail
Next Story