രാജ്യത്ത് ദുരന്ത നിവാരണത്തിൽ ആദ്യ എം.ബി.എ കോഴ്സ് കേരളത്തിലെന്ന് കെ. രാജൻ
text_fieldsതിരുവനന്തപുരം: റവന്യൂവകുപ്പിന്റെ നിയന്ത്ര ണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റി (ഐ. എൽ.ഡി.എം ) ന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിൽ ആരംഭിക്കുന്ന എം.ബി.എ കോഴ്സ് രാജ്യത്ത് ആദ്യമായാണെന്ന് മന്ത്രി കെ. രാജൻ.എം.ബി.എ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഐ.എൽ.ഡി.എമ്മിനെ സെന്റർ ഫോർ എക്സലൻസാക്കി ഉയർത്തുക എന്നതാണ് ലക്ഷ്യം. എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ കേരള സർവകലാശാല സിലബസിന്റെ അടിസ്ഥാനത്തിലാണ് എം.ബി.എ കോഴ്സ് ആരംഭിച്ചിട്ടുള്ളത്. ദുരന്തങ്ങളുടെ വ്യാപ്തികൾ അനുഭവിക്കുകയും നിവാരണ ലഘൂകരണത്തിൽ പങ്കാളികളാകുകയും ചെയ്ത പ്രഗൽഭരായവരുടെ അനുഭവങ്ങൾ കോഴ്സിന്റെ ഭാഗമായി പങ്കുവെക്കും. സിലബസുകൾക്കപ്പുറം ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മാറാനുള്ള മനസ് ഉണ്ടാവുക എന്നതാണ് പ്രധാനം.
റവന്യൂ ജീവനക്കാർക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനത്തിനപ്പുറം ഇൻഫർമേഷൻ ബ്യൂറാ, കോൾ സെന്റർ എന്നിവ തുടങ്ങാൻ ഐ.എൽ.ഡി എമ്മിന് സാധിച്ചു. പ്രളയത്തിനു ശേഷം കേരളത്തിലെ പുഴകൾക്ക് മാർക്ക് രേഖപ്പെടുത്തുകയും പുസ്തകങ്ങളായി പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാധിച്ചു. പ്രളയ ബാധിതരായവരുടെ മാനസികാരോഗ്യ ക്ലിനിക്കായി പ്രവർത്തിച്ചും ഐ.എൽ.ഡി.എം മാതൃകയായി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വരൾച്ചയും പ്രളയവുമടക്കമുള്ള ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ദുരന്ത ലഘൂകരണത്തിനും നിവാരണത്തിനും കഴിയുന്ന വരായി ഈ ബാച്ചിൽ പ്രവേശനം നേടിയ എം.ബി.എ ബിരുദധാരികൾ മാറണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഐ.എൽ.ഡി.എം കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ സജിത് ബാബു സ്വാഗതം പറഞ്ഞു. ചടങ്ങിൽ കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ. ചന്ദ്രശേഖരനെ മന്ത്രി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.