അർഹരായവർക്ക് സമയബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് കെ. രാജൻ
text_fieldsതിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി കെ രാജൻ. റവന്യൂ, സർവെ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസർമാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐ.എം.ജി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി പേർക്ക് പട്ടയം നല്കി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ലാൻഡ് അസൈന്മെന്റ് കമ്മിറ്റികൾ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലാതാമസം പട്ടയ നടപടികൾ താമസിക്കുതിനും അർരായവർക്ക് പട്ടയം നൽകുന്നത് വൈകാനും ഇടയാക്കും.
ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരമായാല് 20,000 പേർക്ക് പട്ടയം നൽകാൻ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോൾ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിർദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവർത്തനം നിറുത്തിവക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെ പട്ടയം നൽകുന്നത് വേഗത്തിലാക്കണം.
മറ്റു വകുപ്പുകളുമായി പുറമ്പോക്ക് ഭൂമികളിൽ പട്ടയനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി നടപടികൾ വേഗത്തിലാക്കണമെും മന്ത്രി നിർദേശിച്ചു. ജനുവരി അവസാനത്തോടെ ഇ -ഡിസ്ട്രിക്ട് പദ്ധതി മുഴുവൻ ജില്ലകളിലും പൂർത്തിയാക്കണം. റവന്യു സേവനങ്ങൾ ഇ സേവനങ്ങളാകുമ്പോൾ, ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.