Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജർമൻ യാത്ര: കെ. രാജു...

ജർമൻ യാത്ര: കെ. രാജു ചുമതല​ കൈമാറിയത്​ മുഖ്യമന്ത്രി അറിയാതെ

text_fields
bookmark_border
ജർമൻ യാത്ര: കെ. രാജു ചുമതല​ കൈമാറിയത്​ മുഖ്യമന്ത്രി അറിയാതെ
cancel

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ വിദേശ യാത്ര നടത്തിയ വനം മന്ത്രി കെ. രാജു കൂടുതൽ പ്രതിരോധത്തിൽ. വിദേശ യാത്രക്ക്​ മുമ്പ് ചുമതല മന്ത്രി പി. തിലോത്തമന്​ കൈമാറിയത്​ മുഖ്യമന്ത്രി പോലും അറിയാതെ.​​ സ്വന്തം ലെറ്റർപാഡിലായിരുന്നു ചുമതല നൽകിക്കൊണ്ടുള്ള കത്ത് അദ്ദേഹം​ തിലോത്തമന്​​ കൈമാറിയത്​.​ പൊതുഭരണ വകുപ്പ്​ ഉത്തരവിറക്കണമെന്ന മാനദണ്ഡവും മന്ത്രി പാലിച്ചില്ല.

അതിനിടെ യാത്രയിൽ തെറ്റില്ലെന്ന രാജുവി​​​​​​​​െൻറ വാദം തള്ളി സി.പി.​െഎ രംഗത്തുവന്നു. രാജുവിനെ ന്യായീകരിക്കരുതെന്ന്​ സി.പി.​െഎ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്​. സി.പി​.െഎ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി കഴിഞ്ഞ ദിവസം രാജുവി​​​​​​​​െൻറ ജർമൻ യാത്രയെ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതിക്കിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പോയത്​ ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ഇന്നലെ വൈകീ​േട്ടാടെ വിമാനത്താവളത്തിലെത്തിയ രാജു ത​​​​​​​​െൻറ യാത്രയെ ന്യായീകരിക്കുകയും ചെയ്​തിരുന്നു​. മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞുകൊണ്ടാണ്​ താൻ യാത്ര പോയത്​. പോകുന്ന സമയത്ത്​ വലിയ ദുരിതം കേരളത്തിലുണ്ടായിരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തി​​​​​​​​െൻറ പ്രതികരണം. 

സെപ്റ്റംബർ മൂന്ന്​, നാല്​, അഞ്ച്​ തീയതികളിൽ സി.പി.​െഎയുടെ എക്​സിക്യൂട്ടീവ്​ കൗൺസിൽ യോഗം ചേരുന്നുണ്ട്​. യോഗത്തിൽ രാജുവി​​​​​​​​െൻറ വിദേശയാത്ര​ ​ചർച്ച ചെയ്​ത്​ നടപടി സ്വീകരിക്കാനുള്ള സാധ്യതയുണ്ട്​. പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്ന്​  കാനം വ്യക്തമാക്കി‍യിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newskerala floodheavy rainK. RajuGerman visit
News Summary - k raju german visit controversy-kerala news
Next Story