മേനക ഗാന്ധിയുമായി സംസാരിച്ചിട്ടില്ല –മന്ത്രി രാജു
text_fieldsതിരുവനന്തപുരം: ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് വനം മന്ത്രി പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണെന്ന മേനക ഗാന്ധിയുടെ വാദം തള്ളി മന്ത്രി കെ. രാജു. ഇത്തരത്തിൽ ഒരു സംഭാഷണവും അവരുമായി നടത്തിയിട്ടില്ല. ആന കൊല്ലപ്പെട്ട സംഭവത്തിൽ ഒരു ജില്ലയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല. കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 67 കാട്ടാനകൾ മാത്രമാണ് അസ്വാഭാവിക മരണത്തിനിരയായത്.
വന്യജീവി സംരക്ഷണവും നാട്ടാന പരിപാലനവും കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വിവാദമായപ്പോൾ അതിൽനിന്ന് തലയൂരാനുള്ള ശ്രമമാണ് മേനക ഗാന്ധി ഇപ്പോൾ നടത്തുന്നത്. അതിൽ വനം മന്ത്രിയെയോ സംസ്ഥാന സർക്കാറിനെയോ കരുവാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.