മോദിയേയും അമിത്ഷായേയും കളിയാക്കിയെന്ന്; കവി സച്ചിദാനന്ദന്‍ ഫേസ്ബുക്ക് വിലക്ക്
text_fieldsതെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പിയേയും അമിത് ഷായേയും പരിഹസിച്ച് പോസ്റ്റിെട്ടന്ന് ആരോപിച്ച് കവി സച്ചിദാനന്ദന്‍ ഫേസ്ബുക്ക് വിലക്ക്. സച്ചിദാനന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിെൻറ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ശനിയാഴ്ച രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു.
അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് 'കണ്ടവരുണ്ടോ'എന്ന നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം സുഹൃത്തായ കെ.പി.അരവിന്ദൻവഴി പങ്കുവച്ച കുറിപ്പിൽ പറയുന്നു. വാട്സാപ്പ് വഴിയാണ് കുറിപ്പ് അരവിന്ദന് അയച്ചുകൊടുത്തത്. ഇതിന് മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദന്‍ പറയുന്നു.
ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമൻറിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിെൻറ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമൻറ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. സച്ചിദാനന്ദന്‍ കുറിപ്പിൽ പറയുന്നു. കുറിപ്പിെൻറ പൂർണരൂപം താഴെ.
"ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ് ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി res train ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു.
മെയ് 7ൻ്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ്ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണു്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.