മഅ്ദനിയെ വേട്ടയാടിയ രാജ്യം ചരിത്രത്തോട് നാളെ മാപ്പ് പറയേണ്ടിവരും –കെ. സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: അധികാരികളുടെയും ഉദ്യോഗസ്ഥ കൂട്ടുകെട്ടിെൻറയും കൃത്യമായ അജണ്ടയിൽ പാകപ്പെടുത്തിയെടുത്ത അബ്ദുൽ നാസർ മഅ്ദനിക്കെതിരായ ക്രൂരവും മനുഷ്യാവകാശ വിരുദ്ധവുമായ വേട്ടയാടലിന് രാജ്യം നാളെ ചരിത്രത്തോട് മാപ്പ് പറയേണ്ടിവരുമെന്ന് എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ. മഅ്ദനിക്ക് ഐക്യദാർഢ്യവുമായി തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ദേശീയ സെമിനാർ ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത നീതി നിഷേധത്തിനെതിരായി ദേശീയതലത്തിൽ ശക്തമായ ഇടപെടലുകൾക്ക് രാഷ്ട്രീയ സാംസ്കാരിക മാധ്യമ നേതൃത്വങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.
എം.പിമാരായ എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ, കാരാട്ട് റസാഖ് എം.എൽ.എ, മുൻ മന്ത്രി ഡോ. നീലലോഹിത ദാസൻ നാടാർ, ഡോ.സെബാസ്റ്റ്യൻ പോൾ, പ്രഫ.എ.പി. അബ്ദുൽ വഹാബ്, അഡ്വ. രഷ്മിത രാമചന്ദ്രൻ, ജോണി നെല്ലൂർ, നാസർ ഫൈസി കൂടത്തായി, എച്ച്. ഷഹീർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.