കെ-സ്മാർട്ട്: ഓൺലൈൻ പരിശീലനം തൃപ്തികരമല്ലെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: മുന്നൊരുക്കമില്ലാതെ കൊണ്ടുവന്ന കെ-സ്മാർട്ട് സംവിധാനത്തിൽ ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തതും പ്രതിസന്ധി. ഓൺലൈൻ പരിശീലനം നടന്നെങ്കിലും തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.ഇൻഫർമേഷൻ കേരള മിഷന്റെയും സാങ്കേതികവിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു പരിശീലനം.
കെ-സ്മാർട്ടിൽ ആറ് കോർപറേഷനുകളിലെയും 87 നഗരസഭകളിലെയും വിവരങ്ങൾ ഡിജിറ്റലായി ചേർക്കുന്നതിൽ പരിശീലനത്തിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ കോർപറേഷൻ, മുനിസിപ്പാലിറ്റി സേവനങ്ങൾ പലതും നിർത്തിവെച്ചിരിക്കുകയാണ്.
വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തലും സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കലും പ്രതിസന്ധിയിലാണ്.നഗരസഭകളിലെയും കോർപറേഷനുകളിലെയും നിയമലംഘനങ്ങൾക്കും പ്രത്യേക മൊഡ്യൂൾ തയാറാക്കി പിഴ വിവരങ്ങൾ രേഖപ്പെടുത്തണം.
ഓരോ തദ്ദേശ സ്ഥാപനത്തിലെയും പിഴ നിരക്കുകൾക്കു വ്യത്യാസമുള്ളതിനാൽ ജീവനക്കാർക്ക് അതും വലിയ കടമ്പയാണ്. നിലവിൽ പണമായാണ് പലയിടത്തും പിഴ സ്വീകരിച്ചിരിക്കുന്നത്. ഇതു ജീവനക്കാർ ഉപയോഗിക്കുന്ന അക്കൗണ്ടിങ് സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തി ക്രമീകരിക്കാൻ പരിശീലനം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.