സ്മാര്‍ട്ടാകാതെ കെ-സ്മാര്‍ട്ട്; നിര്‍മാണ മേഖലയില്‍ സ്തംഭന പ്രതിസന്ധി രൂക്ഷം
text_fieldsകൊണ്ടോട്ടി: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന പൊതുസേവനങ്ങള്‍ കാര്യക്ഷമവും ഊര്‍ജിതവുമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-സ്മാര്‍ട്ട് പദ്ധതി നിര്‍മാണ മേഖലയെ പിറകോട്ടടിപ്പിക്കുന്നു. കെ-സ്മാര്‍ട്ടിന്റെ സാങ്കേതികതയില്‍ ഉദ്യോഗസ്ഥര്‍ക്കും പ്ലാനുകള്‍ ഒരുക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്കും പൂര്‍ണ വ്യക്തതയില്ലാത്തതിനാല്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാൻ നഗരസഭ, കോര്പ്പറേഷന് പ്രദേശങ്ങളില്‍നിന്ന് അനുമതി ലഭിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലേത്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് പ്രാവര്‍ത്തികമായ പദ്ധതിയില്‍ ലഭ്യമായ സേവനങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ അനിവാര്യമായ പരിശീലനം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇനിയും പൂര്‍ത്തിയായിട്ടില്ല.
നിര്‍മാണ രംഗത്ത് അനിവാര്യമായ പരിശീലനം കെ-സ്മാര്‍ട്ട് സങ്കേതത്തില്‍ വൈകുമ്പോള്‍ പുതിയ പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കുന്നില്ല. വീടുകളുള്‍പ്പെടെ നഗര മേഖലകളിയെ പുതിയ നിര്‍മിതികള്‍ക്ക് കെ- സ്മാര്‍ട്ട് വഴി മാത്രമെ നിര്മാണാനുതി ലഭിക്കൂ. നേരത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്ത സങ്കേതം, ഐ.ബി.പി.എം.എസ് തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ക്രിയാത്മകമായ പരിശീലനം പൂര്ത്തിയാക്കിവരുന്നതിനിടെയാണ് കെ സ്മാര്‍ട്ട് പദ്ധതി പ്രാബല്യത്തിലെത്തിച്ചത്. മറ്റുള്ള സേവനങ്ങള്‍ പദ്ധതി വഴി നടപ്പാക്കുന്നുണ്ടെങ്കിലും നിര്‍മാണ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.
കെട്ടിട നിര്‍മാണ അനുമതിക്ക് നേരത്തെയുണ്ടായിരുന്ന ഫീസ് നിരക്ക് 100 മുതല്‍ 200 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് മുൻകൂട്ടി അനുമതി വാങ്ങാതെ പ്രവൃത്തി പൂര്‍ത്തിയാക്കി പിന്നീട് ക്രമവത്ക്കരിക്കാനുള്ള ചെലവും വര്‍ധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.