ഒഴിവാക്കിയതിൽ മുരളീധരന് ഒരു പരാതിയും ഇെല്ലന്ന് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയോഗത്തിന് മുമ്പ് മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനയിൽനിന്ന് ഒഴിവാക്കിയതിൽ കെ. മുരളീധരന് ഒരു പരാതിയും ഇെല്ലന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. പുതിയ കമ്മിറ്റിയായതിനാലാണ് ചര്‍ച്ചക്കായി നേതാക്കളുടെ മാത്രം യോഗം രാവിലെ ചേര്‍ന്നത്. അതില്‍ മുരളിയെ വിളിച്ചില്ല. അദ്ദേഹത്തിന് ഒരു പ്രതിഷേധവുമില്ല. വ്യാഴാഴ്ച രാവിലെ കാണാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർക്കിങ് പ്രസിഡൻറുമാരായ പി.ടി. തോമസ്, ടി. സിദ്ദിക്ക് എന്നിവരെകൂടി ഹൈകമാൻഡിെൻറ അനുമതിയോടെ രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
സുധാകരെൻറ നേതൃത്വത്തില്‍ മൂന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മൂന്നുമണിക്കൂര്‍ യോഗം ചേര്‍ന്ന് പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏകദേശ ധാരണയില്‍ എത്തിയിരുന്നു. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന സുധാകരെൻറ നിർദേശത്തിൽ ധാരണയായ ശേഷമാണ് രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നത്.
പാർട്ടി പുനഃസംഘടനയിൽ ഒരാള്‍ക്ക് ഒരു പദവി തത്വം നടപ്പാക്കണമെന്നും എം.എല്‍.എമാരും എം.പിമാരും ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വി.എം. സുധീരനും പി.ജെ. കുര്യനും കെ.വി. തോമസും യോഗത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.