കോൺഗ്രസിന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല -കെ. സുധാകരൻ
text_fieldsകൊച്ചി: കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കൊക്കില്‍ ജീവനും സിരകളില്‍ രക്തവുമുള്ളിടത്തോളംകാലം കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. സിൽവർ ലൈൻ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമായി ചേർന്ന നാല് ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുടെ കണ്വെന്ഷന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ വെട്ടിമുറിച്ചും ജനവികാരം അവഗണിച്ചും മുന്നോട്ടുപോകാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. ബലമായി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപിക്കാന് ഏതറ്റംവരെയും പോകും. അതിനുള്ള ഇച്ഛാശക്തിയും കരുത്തും കോണ്‍ഗ്രസിനുണ്ട്. സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണ് പദ്ധതി. അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്കാൻ കൺവെൻഷൻ തീരുമാനിച്ചു. എല്ലാ വീടുകളും സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യാനും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്താനും തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.