ആർ.എസ്.എസിെൻറ വോട്ടുവാങ്ങിയയാളാണ് പിണറായി; തന്നെ ഭയമായതിനാൽ സി.പി.എം വർഗീയവാദിയാക്കുന്നു -സുധാകരൻ
text_fieldsതിരുവനന്തപുരം: എം.എല്‍.എയാകാന്‍ ബി.ജെ.പിയുടെ വോട്ടുവാങ്ങിയ പിണറായി വിജയനാണോ താനാണോ ആർ.എസ്.എസ് എന്ന് ജനങ്ങൾക്ക് അറിയാമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. കെ.പി.സി.സി അധ്യക്ഷെൻറ ചുമതലയേറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ ഒരിക്കലും ആർ.എസ്.എസിെൻറ വോട്ട് വാങ്ങിയിട്ടില്ല. എന്നാല്‍, ആർ.എസ്.എസിെൻറ വോട്ടുവാങ്ങി ജയിച്ച ആളാണ് പിണറായി വിജയൻ. ന്യൂനപക്ഷ വോട്ടുകള്‍ക്കുവേണ്ടി സ്വന്തം പ്രത്യയശാസ്ത്രത്തെപ്പോലും തള്ളിപ്പറയുന്നവര്‍ക്ക് അചഞ്ചലമായി നില്ക്കുന്ന തങ്ങളെ പറയാന്‍ ഒരവകാശവുമില്ല. തന്നെ സി.പി.എമ്മിന് ഭയമായതിനാലാണ് വർഗീയവാദിയായി ചിത്രീകരിക്കുന്നത്. അത്തരം ആരോപണങ്ങളിലൂടെ തകർക്കാമെന്ന് കരുതേണ്ട.
കോണ്‍ഗ്രസ് തകരേണ്ട ഒരു പാര്‍ട്ടിയല്ല. എല്ലാവരും ഒത്തുപിടിച്ചാല്‍ പാര്‍ട്ടിയെ നമുക്ക് വിചാരിക്കുന്നിടത്ത് എത്തിക്കാനാകും. സി.പി.എമ്മുമായി നേരിയ വ്യത്യാസത്തില്‍ നില്ക്കുന്ന നമുക്ക് തിരിച്ചുവരാനാകും. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പിറകെ പോകാതെ, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മനസ്സുണ്ടെങ്കില്‍ നമുക്ക് തിരിച്ചുവരാനാകും. സ്ഥാനം മാത്രമാണ് ഒരു നേതാവിെൻറ ചുമതലയെന്ന് കരുതരുത്. എല്ലാവര്ക്കും പാർട്ടി പദവികൾക്ക് ആഗ്രഹം ഉണ്ടാകും. പക്ഷേ, പാർട്ടിയാണ് വലുതെന്ന് കരുതിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ ആവശ്യം. അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയാണ് തെൻറ ദൗത്യം. തെൻറ പ്രവര്‍ത്തനരാഹിത്യം കൊണ്ടോ കഴിവുകേടുകൊണ്ടോ ഈ പ്രസ്ഥാനത്തിെൻറ ഒരു ചിറകുപോലും നഷ്ടപ്പെടില്ല. ഹൈകമാൻഡ് തന്നിലർപ്പിച്ച വിശ്വാസം പ്രവര്‍ത്തനത്തിലൂടെ തിരിച്ചുകൊടുക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
അതേസമയം, മുന്നിൽ വന്ന് പുകഴ്ത്തി സംസാരിക്കുന്നവരും ചിരിക്കുന്നവരുമെല്ലാം സുഹൃത്തുക്കളായിരിക്കുമെന്ന് കരുതേണ്ടെന്ന് സുധാകരനെ രമേശ് ചെന്നിത്തല ഓർമിപ്പിച്ചപ്പോൾ അദ്ദേഹംപോലും അത് തിരിച്ചറിയാൻ വൈകിപ്പോയെന്നായിരുന്നു കെ. മുരളീധരെൻറ പ്രതികരണം. ചെന്നിത്തലയോട് യോജിക്കുന്നുണ്ടെങ്കിലും ഇതൊക്കെ പണ്ടേ അനുഭവിച്ച് അറിഞ്ഞതിനാൽ എല്ലാറ്റിനോടും തനിക്ക് നിസ്സംഗതയാണുള്ളതെന്ന മുരളിയുടെ മറുപടി ചടങ്ങിൽ ചിരിപടർത്തി. മോദിയും പിണറായി വിജയനും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിെൻറ ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാറെന്നായിരുന്നു ചടങ്ങിൽ സംസാരിച്ച മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രതികരണം. അധികാരം കിട്ടുകയെന്നതു മാത്രമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടി ലക്ഷ്യമാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തില്‍ എല്ലാവര്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.
മുതിർന്ന നേതാക്കളുടെയും എ.ഐ.സി.സി പ്രതിനിധികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനമായ ഇന്ദിര ഭവനിലാണ്ചുമതലയേൽക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനിൽനിന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് കെ. സുധാകരൻ രജിസ്റ്ററിൽ ഒപ്പുവെച്ചു. വർക്കിങ് പ്രസിഡൻറുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരും സ്ഥാനമേറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.