Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ തറ രാഷ്ട്രീയം...

ഗവർണർ തറ രാഷ്ട്രീയം പറയുന്നു, തിരിച്ചു വിളിക്കാൻ കേരളം ആവശ്യപ്പെടണമെന്ന്​ കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: ​കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ തറ രാഷ്​ട്രീയം പറയുകയാണെന്ന്​​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ഗവർണറെ തിരിച്ചു വിളിക്കാൻ കേരളം ഒന്നടങ്കം ആവശ്യപ്പെടണം. ഗവർണർ സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസിലാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പേഴ്​​സനൽ സ്റ്റാഫ്​ നിയമനത്തിൽ ഇടപെടാൻ ഗവർണർക്ക്​ അവകാശമില്ല. ഇക്കാര്യത്തിൽ നിലപാട്​ എടുക്കേണ്ടത്​ സർക്കാറാണ്​. ഗവർണറോട്​ സഹതാപം മാത്രമാണ്​ തനിക്കുള്ളതെന്നും സുധാകരൻ പറഞ്ഞു. സ്ഥായിയായ നിലപാട്​ എടുക്കുന്ന ആളല്ല ഗവർണറെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാറിനെതിരെ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ വിമർശനം ഉന്നയിച്ചതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ സുധാകരൻ നിലപാട്​ വ്യക്​തമാക്കിയത്​. പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശനെതിരേയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു.

രാജ്​ഭവനെ നിയന്ത്രിക്കാൻ ആരും വരേണ്ടെന്നും തനിക്ക്​ ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോ​ട്​ മാത്രമാണെന്നും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ മാധ്യമങ്ങളാണ് പറഞ്ഞത്​. രാജ്​ഭവനെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

മന്ത്രിമാരുടെ പേഴ്​സണൽ സ്റ്റാഫിലേക്ക്​ പാർട്ടി റിക്രൂട്ട്​മെന്‍റാണ്​ നടക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി. സ്റ്റാഫ്​ നിയമനത്തിൽ പാർട്ടി കേഡർ വളർത്തുന്നു. രണ്ട്​ വർഷം കൂടുമ്പോൾ പേഴ്​സണൽ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നു. ഇതുമൂലം സംസ്ഥാന സർക്കാറിന്​ വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ രീതി റദ്ദാക്കണമെന്നും നയപ്രഖ്യാപനത്തിൽ ഇത്​ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

20ലധികം സ്റ്റാഫുകൾ മന്ത്രിമാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേഴ്​സണൽ സ്റ്റാഫുകൾ മാത്രമാണ്​ ഉണ്ടായിരുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudakaran
News Summary - K. Sudhakaran against kerala governer
Next Story