പിണറായിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുത്തതോടെ വീണ്ടും പിണറായിയുമായുള്ള കൊമ്പുകോൽക്കൽ സുധാകരനും കോൺഗ്രസ് നേതാക്കളും തുടരുകയാണ്. പിണറായിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്ന് കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം മാറും യു.ഡി.എഫ് വരും എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മോൻസൺ കള്ള ഡോക്ടറാണെന്ന് അംഗീകരിക്കുന്നു. യു.ഡി.എഫ് അധികാത്തിൽ വന്നാൽ പിണറായിയുടെ സർവ അഴിമതികളും അന്വേഷിക്കും. ബോംബിനു മുൻപിൽ പതറാത്തവനാണ് താൻ. താൻ ദുർബലനല്ല. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ട. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.