'തരൂരിനെ എല്ലാകാലത്തും പിന്തുണച്ചയാളാണ് ഞാന്‍', മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് വഴിമരുന്ന് ഇടുന്നതാണ് തരൂരിന്റെ അഭിപ്രായമെന്ന് കെ സുധാകരൻ
text_fieldsതൃശൂര്‍: പാർട്ടിക്കെതിരായ കോൺഗ്രസ് എം പി ശശി തരൂരിൻറെ പരസ്യ വിമർശനം ശരിയായില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ.
ശശി തരൂരിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും, അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും, സി.പി.ഐ.എമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.
'തരൂര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. എന്നേക്കാളൊക്കെ ഉയര്‍ന്ന സ്ഥാനമാണ് പാര്‍ട്ടിക്കകത്തുള്ളത്. അദ്ദേഹം പറഞ്ഞതില്‍ അഭിപ്രായം പറയുകയെന്നത് ശരിയായ മാര്‍ഗമല്ല. കെ.പി.സി.സി നോക്കേണ്ട കാര്യമല്ല. പറഞ്ഞത് തിരുത്താന്‍ സാധിക്കുന്നയാളാണ് തരൂര്‍. തരൂരിനെ എല്ലാകാലത്തും പിന്തുണച്ചയാളാണ് ഞാന്‍. അതിരുവിട്ടുപോകരുതെന്ന് അഭിപ്രായമുണ്ട്. തരൂരിനെ നാല് തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ല. മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് വഴിമരുന്ന് ഇടുന്നതാണ് തരൂരിന്റെ അഭിപ്രായം', കെ സുധാകരന്‍ പറഞ്ഞു. തന്റെ നേതൃത്വത്തിന്റെ കപ്പാസിറ്റി അദ്ദേഹത്തിന് വിലയിരുത്താം. അതില്‍ പരാതിയില്ല. താന്‍ നന്നാവാന്‍ നോക്കാമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്നായിരുന്നു തരൂരിന്റെ നിലപാട്. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.