‘വറ്റിവരണ്ട തല’ പ്രയോഗം; കെ. സുധാകരനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധക്കാറ്റ്
text_fieldsകൊച്ചി: ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദെൻറ പ്രായത്തെ അധിക്ഷേപിച്ച കെ. സുധാകരൻ എം.പിയുടെ പ്രസ ്താവന വിവാദത്തിലേക്ക്. സംഭവത്തിൽ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി പേർ രംഗത്തെത്തി. വട്ടിയൂർ ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വി.എസിനെ സുധാകരൻ അധിക്ഷേപിച്ചത്.
വറ്റിവരണ്ട തലയോട്ടിയിൽനിന് ന് എന്തു ഭരണപരിഷ്കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു വിവാദപരാമർശം. 90ാം വയസ്സിൽ എടുക്കുക, നടക്കുക എ ന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഇതേതുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ രൂക്ഷപ്രതിഷേധം ഉയർന്നത്.
‘സഖാവ് വി.എസ്; വറ്റിവരണ്ട തലയോട്ടിയല്ല, പ്രായം തളർത്താത്ത സമരോത്സുകതയാണ്’ എന്ന മറുപടിയും വി.എസിനൊപ്പമുള്ള ചിത്രവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. നിരവധി ചെറുപ്പക്കാരായ പാർട്ടിപ്രവർത്തകരും പ്രായത്തെ വെല്ലുന്ന പ്രസരിപ്പോടെ വി.എസ് പ്രവർത്തിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്.
സുധാകരെൻറ ഫേസ്ബുക്ക് പോസ്റ്റുകൾക്കുകീഴെയും ഇടതുപ്രവർത്തകർ രൂക്ഷവിമർശനവും പ്രതിഷേധവുംകൊണ്ട് നിറക്കുകയാണ്. മുമ്പ് വി.എസ്തന്നെ ഒരു പ്രസംഗത്തിനിടെ ചൊല്ലിയ കവിതശകലമായ ‘തല നരയ്ക്കുവതല്ലെെൻറ വൃദ്ധത്വം; തല നരക്കാത്തതല്ലെന്‍ യുവത്വവും’ വരികളാണ് ചിലർ കുറിച്ചത്. പോരാട്ടങ്ങൾക്ക് അവധിയില്ല, പോരാളികൾക്ക് വിശ്രമമില്ല, സമരമുഖങ്ങൾക്ക് എന്നും ആവേശം -വി.എസ് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
‘തലച്ചോറില്ലാത്ത തനിക്ക് വി.എസ് എന്ന പദം ഉച്ചരിക്കാൻപോലും യോഗ്യതയില്ല. വി.എസ് എന്നത് ഇന്ന് ഒരു രാഷ്ട്രീയക്കാരെൻറ പേരല്ല.. അതൊരു നിലപാടിെൻറ പേരാണ്’ എന്നാണ് മറ്റൊരാളുടെ വാദം. ഇതിനിടെ, അതിരുവിടുന്ന ഭാഷയിൽ അസഭ്യം പറയുന്നവരും കുറവല്ല. സുധാകരന് 16 വയസ്സേ ആയുള്ളൂ എന്ന പരിഹാസമാണ് ചിലർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.