തൃക്കാക്കരയിൽ കരകയറി വി.ഡി, കെ.എസ് ദ്വയങ്ങൾ
text_fieldsതൃക്കാക്കര: തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ ഭരണപക്ഷ കാറ്റിനെ അതിജീവിച്ച് യു.ഡി.എഫ് കരുത്ത് തെളിയിക്കുകയാണ്. ഈ വേളയിൽ കേരള രാഷ്ട്രീയത്തിൽ കരുത്തരാകുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ്.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനവും വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷയെന്ന നിലയിൽ യു.ഡി.എഫിെൻറ ഉരുക്ക് കോട്ടയിലെ വിജയം വി.ഡി-കെ.എസ് ദ്വയങ്ങൾക്ക് അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ, ഇരുവരും മുഴുവൻ സമയവും തൃക്കാക്കരയിൽ തമ്പടിച്ചാണ് പ്രചാരണം നയിച്ചത്. തൃക്കാക്കരയിൽ വിജയിക്കുന്നതോടെ, ദുർബലമായിെക്കാണ്ടിരിക്കുന്ന അഖിലേന്ത്യ നേതൃത്വത്തിെൻറ മുന്നിൽ നിർവന്നുനിൽക്കാൻ കേരള ഘടകത്തിനു കഴിയും.
തൃക്കാക്കര പോലുള്ള നഗര മണ്ഡലത്തിൽ സഹതാപമൊന്നും കാര്യമായി ഏശില്ലെന്ന വാദവുമായി സ്ഥാനാർഥി നിർണയ നാളുകളിൽ ഡൊമിനിക് പ്രസേന്റഷൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഉമാ തോമസിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഡൊമിനിക് പ്രസേൻറഷനെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കി ഒപ്പംകൂട്ടുകയും ചെയ്തു. എ.കെ .ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള മുതിർന്ന നേതാക്കളെയും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവനേതാക്കളെയും ഒരേപോെല മണ്ഡലത്തിൽ എത്തിക്കാനും കഴിഞ്ഞു. കോട്ട കാക്കാൻ കഴിഞ്ഞില്ലെങ്കിൽ, സതീശന്റെയും സുധാകരന്റെയും വീഴ്ചയായി വിലയിരുത്തപ്പെടും. ഇതിനുപുറമെ, പ്രചാരണവേളയിൽ മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ ഒന്നടക്കം ഇടത് പാളയത്തിൽ ചുക്കാൻ പിടിച്ചതിനെ അതിജീവിക്കാൻ കഴിയുന്നതും രാഷ്ട്രീയ നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.