ചിമ്പാൻസി പ്രയോഗം: പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ പ്രതികരിച്ചു പോയതാണ്, നിർവ്യാജം ഖേദിക്കുന്നു -കെ. സുധാകരൻ
text_fieldsകണ്ണൂർ: സി.പി.എം നേതാവ് എം.എം. മണിയെ ചിമ്പാൻസിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
'ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' സുധാകരൻ വ്യക്തമാക്കി.
എം.എം. മണിയുടേത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരന്റെ അധിക്ഷേപം. ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ തലയൊട്ടിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ വിവാദ പരാമർശം. 'മണിയുടെ യഥാർഥ മുഖമല്ലേ ഫ്‌ളക്‌സിൽ കാണിക്കാൻ പറ്റൂ, മാന്യത ഉള്ളത്‌കൊണ്ടാണ് മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞത്' എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കെ.കെ. രമയെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.