കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: കെ.പി.സി.സിയുടെ അമരത്ത് കെ. സുധാകരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയോടെ മുല്ലപ്പള്ളി രാമചന്ദ്രൻ പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടർന്ന് നടന്ന മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഹൈകമാൻഡ് തീരുമാനം. കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവർ വർക്കിങ് പ്രസിഡൻറുമാർ. കെ.വി. തോമസിനെ വർക്കിങ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഒഴിവാക്കി.
കെ.പി.സി.സി പ്രസിഡൻറായി നിശ്ചയിക്കുന്ന വിവരം രാഹുൽ ഗാന്ധി തിരുവനന്തപുരത്തുള്ള കെ. സുധാകരനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹൈകമാൻഡിെൻറ ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുേമ്പ, സുധാകരൻ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പുതിയ പ്രസിഡൻറിെൻറ കാര്യത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കളും എം.പി, എം.എൽ.എമാരുമായി ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഹൈകമാൻഡ് നിയോഗിച്ചിരുന്നു. പാർട്ടി അധ്യക്ഷ സോണിയഗാന്ധി അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്കു വിട്ടു. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതുപോലെ, രാഹുൽഗാന്ധിയുടേതാണ് അന്തിമ തീരുമാനം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒരു പേരും നിർദേശിച്ചില്ലെന്ന് താരിഖ് അൻവർ ഹൈകമാൻഡിനെ അറിയിച്ചു. മറ്റു നേതാക്കളിൽ ഭൂരിപക്ഷവും സുധാകരന് അനുകൂലമായിരുന്നു. കോൺഗ്രസിന് പുതിയ ഉണർവുപകരുന്നതാണ് സുധാകരനെ പ്രസിഡൻറാക്കിയ തീരുമാനമെന്ന് എ.കെ. ആൻറണി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.