ലീഗിനെ അധിക്ഷേപിക്കുന്നത് സി.പി.എമ്മിന് വഴങ്ങാത്തതിനാൽ - കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: ഒതുക്കിയെടുത്ത് കൂടെനിർത്താൻ പലവട്ടം ശ്രമിച്ചിട്ടും ഒരുതരത്തിലും വഴങ്ങാത്തതിനാലാണ് ലീഗിനെ വർഗീയപാർട്ടിയെന്ന് സി.പി.എം അധിക്ഷേപിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ലീഗ് വലിയ വർഗീയ പാർട്ടിയാണെങ്കിൽ അവരെയും കൂട്ടി ഭരണം നടത്തിയവരല്ലേ സി.പി.എം. എന്നും അവസരവാദനയമാണ് സി.പി.എമ്മിെൻറത്. തങ്ങൾ തൊടുന്നതൊക്കെ പൊന്നും ബാക്കിയുള്ളവർ തൊടുന്നതെല്ലാം മുക്കുപണ്ടവുമാണെന്നാണ് അവരുടെ ധാരണ.
ഇപ്പോൾ ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചാൽ നാലു കൈയും നീട്ടി സ്വീകരിക്കും. കെ.എം. മാണിയെ പോലൊരാളെ അടിച്ചിരുത്താനും നശിപ്പിക്കാനും തകർക്കാനും പ്രചാരണം നടത്തിയത് ഓർമയില്ലേ. വി. ശിവൻകുട്ടി മുണ്ട് മാടിക്കെട്ടി നിയമസഭയുടെ മേശപ്പുറത്ത് കാട്ടിയ കോപ്രായങ്ങൾ കേരളം മറന്നിട്ടില്ല.
നിയമസഭയിലെ മേശയും കസേരയും ചവിട്ടിപ്പൊളിക്കുന്ന രംഗം എല്ലാവരുടെയും മനസ്സിലുണ്ട്. എന്നിട്ടിപ്പോൾ ആ പാർട്ടിയെയും കൂട്ടിയല്ലേ ഭരണം നടത്തുന്നത്. നാണമോ മാനമോ അന്തസ്സോ ആഭിജാത്യമോ ഇല്ലാത്ത രാഷ്ട്രീയപാർട്ടി ഏതെന്ന് ചോദിച്ചാൽ സി.പി.എം എന്നു മാത്രമേ ഉത്തരമുള്ളൂവെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.