പിണറായിക്ക് തീറെഴുതി കിട്ടിയതല്ല കേരളം -കെ. സുധാകരൻ
text_fieldsകണ്ണൂർ: പിണറായി വിജയന് തീറെഴുതി കിട്ടിയതല്ല കേരളമെന്നും കെ-റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യം അംഗീകരിച്ച് മുന്നോട്ടുപോകില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കണ്ണൂർ ചാലയിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മണ്ണാണ് കേരളം. നെറികെട്ട, ക്രൂരമായ പദ്ധതി ഒരുകാരണവശാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. സർവേക്കല്ല് എവിടെ സ്ഥാപിച്ചാലും കോൺഗ്രസ് പ്രവർത്തകർ അതു പിഴുതുമാറ്റും. അതിനുള്ള ജനകീയ കരുത്ത് യു.ഡി.എഫിനുണ്ട്. അത് ചോദ്യംചെയ്യാൻ പൊലീസിനെയും അനുവദിക്കില്ല. കിരാത ഭരണത്തിനെതിരെയുള്ള പോരാട്ടമായിരിക്കും വരുംനാളുകളിൽ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.