കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ ശുംഭനോ? വിജയരാഘവനെ പരിഹസിച്ച് സുധാകരൻ
text_fieldsകണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരിഹാസവുമായ എം.പി കെ.സുധാകരൻ. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനം വലിയ സ്ഥാനമാണ്. ആ സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പാണക്കാട് എത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തു വന്ന എ.വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ. വിജയരാഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്ന് സുധാകരൻ പറഞ്ഞു.
യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെ. സുധാകരൻ ചോദിച്ചു. പാണക്കാടേക്ക് ഇനിയും പോകുമെന്നും ചർച്ച നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷസ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാർട്ടി തന്നെ ഏൽപിക്കുന്ന ഏതു സ്ഥാനവും താൻ സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.