Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവർത്തകർ നല്ല...

പ്രവർത്തകർ നല്ല സൗഹൃദത്തിലല്ല, നേതാക്കളും അണികളും തമ്മിൽ അടുപ്പമില്ലാത്ത സ്ഥിതി -കെ. സുധാകരൻ​

text_fields
bookmark_border
K Sudhakaran
cancel

കൊച്ചി: കോൺഗ്രസിന്‍റെ താ‍ഴേത്തട്ടിൽ ഐക്യമില്ലെന്നും നേതാക്കളുടെ തരികിടയാണ് നടക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ വിമർശനം. അനൈക്യമാണ് കോൺഗ്രസിന്‍റെ ദൗർബല്യം. കാലുവാരാത്ത, ഐക്യമുള്ള നേതൃത്വം ഉണ്ടാവണം. കോണ്‍ഗ്രസ് എറണാകുളം ജില്ല കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം മനസ്സ്​ നേരെയാക്കേണ്ടത് നേതൃത്വമാണ്. തിരുത്താൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. പ്രവർത്തകർ ആത്മപരിശോധന നടത്തണം. പ്രവർത്തകർ താഴേത്തട്ടിൽ നല്ല സൗഹൃദത്തിലല്ല. നേതാക്കളും അണികളും തമ്മിൽ വലിയ അടുപ്പമില്ലാത്ത സ്ഥിതിയുണ്ട്​. നേതാക്കൾക്ക് ഐക്യമുണ്ടെങ്കിലേ അണികളിലും അതുണ്ടാകൂ. മുന്നിലെ കസേരയിലിരുന്ന് പിന്നിലുള്ളവരെ വിമർശിക്കരുത്​.

കോൺഗ്രസ് രാജ്യത്ത്​ തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും കോൺഗ്രസിന് അനുകൂലമായ കാലാവസ്ഥയാണ്​. കോൺഗ്രസ്​ മുക്ത ഭാരതമാണ്​ ബി​.ജെ.പി നിലപാട്​. സി.പി.എം കേരള ഘടകത്തിന്‍റെ മുഖമുദ്ര കോൺഗ്രസ്​ വിരുദ്ധതയും. ഇത്​ യാഥാർഥ്യമാക്കാനാണ്​ ബി.ജെ.പി-സി.പി.എം അച്ചുതണ്ട്​ ഇവിടെ പ്രവർത്തിക്കുന്നത്​.

മാസപ്പടിയിലെ കള്ളപ്പണം വെളുപ്പിക്കലടക്കം അഴിമതിയുടെ കൂത്തരങ്ങായി സർക്കാർ മാറിയിട്ടും ഇ.ഡി വരാത്തത്​ ഈ ധാരണയുടെ ഫലമാണ്​. ലാവലിൻ കേസ്​ കോടതി കേട്ടാൽ പിണറായി ജയിലിലാകും. കൈതോലപ്പായയിൽ കോടികൾ കടത്തിയെന്ന്​ വെളിപ്പെടുത്തിയ ശക്തിധരനെ കാണാൻ ഇ.ഡി വരാതിരിക്കാൻ കാരണം മറ്റൊന്നല്ലെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressK Sudhakaran
News Summary - K Sudhakaran criticize congress leaders and workers
Next Story