ഇത് കേരളത്തിലെ വിഷയം, ആധികാരികമായി ഞങ്ങൾ പറയും; ചിദംബരത്തെ തള്ളി കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: നർകോട്ടിക് ജിഹാദ് പരാമർശത്തിലൂടെ പാലാ ബിഷപ്പിെൻറ വികൃതചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് പ്രവർത്തകസമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. ഇത് കേരളത്തിലെ വിഷയമാണെന്നും അതേക്കുറിച്ച് ആധികാരികമായി പറയേണ്ടത് സംസ്ഥാനത്തെ കോൺഗ്രസ് പ്രസ്ഥാനമാണെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മറ്റാരെങ്കിലും നടത്തുന്ന പ്രസ്താവനയെക്കുറിച്ച് പറയേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനമുണ്ട്. ആ തീരുമാനത്തിലുറച്ചാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡൻറും ഈ വിഷയത്തിൽ നയം വ്യക്തമാക്കിയത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ബിഷപ്പിെൻറ അഭിപ്രായത്തെ തള്ളിപ്പറയുന്നുമില്ല.
പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ മതസൗഹാർദ ചർച്ച വേണമെന്ന് ഡി.വൈ.എഫ്.ഐപോലും പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ സ്വഭാവത്തെക്കുറിച്ച് കേരളത്തിലുള്ളവർക്കറിയാം. തിരുത്തൽ അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതത്തിൽ അപൂർവമാണ്. കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് രാജിവെച്ച ഒ.ബി.സി മോർച്ച വൈസ് പ്രസിഡൻറ് ഋഷി പൽപ്പുവിന് അദ്ദേഹം കോൺഗ്രസ് അംഗത്വം നൽകി.
ബഹുജന അടിത്തറയുള്ള ഋഷി പൽപ്പുവിെൻറ സാന്നിധ്യം മുതൽകൂട്ടാവുമെന്നും വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിലേക്ക് ഇനിയും നിരവധിപേർ കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡൻറ് പാലോട് രവി, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.