തൃശൂര്‍ പൂരം കലക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്
text_fieldsതിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന് എം.പി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന പ്രതികരണമാണ് തൃശൂര്‍ സിറ്റി പൊലീസും നല്‍കിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാണ്.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി.പി.എമ്മും ചേര്‍ന്ന് കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു. ആർ.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സുധാകരന് ആരോപിച്ചു.
അന്വേഷണം അടുത്ത പൂരം വരെ പോകരുത് -സുരേഷ് ഗോപി
കോഴിക്കോട്: തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള അന്വേഷണം അടുത്ത പൂരം വരെ നീട്ടരുതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ അന്വേഷണം ഏൽപിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.