പുരാവസ്തു തട്ടിപ്പിൽ കെ. സുധാകരന് പങ്കില്ല; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പങ്കുണ്ടെന്ന് മോൻസൺ മാവുങ്കൽ
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് പങ്കില്ലെന്ന് മുഖ്യപ്രതി മോൻസൺ മാവുങ്കൽ. പോക്സോ കേസിൽ വിചാരണക്ക് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി)യിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വരെ നേരിട്ട് ബന്ധമുള്ള കേസാണിതെന്നും ശരിയായി അന്വേഷിച്ചാൽ ഡി.ജി.പിവരെ അകത്താകുമെന്നും എല്ലാ വിവരങ്ങളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മോൻസൺ കൂട്ടിച്ചേർത്തു.
ഇതിനിടെ, പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണ എന്നിവരെ മൂന്നും നാലും പ്രതികളാക്കി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും വൈകാതെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കെ. സുധാകരനെ പ്രതിയാക്കി റിപ്പോർട്ട് നൽകിയത്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ആറുപേർ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തൃശൂർ സ്വദേശി 25 ലക്ഷം രൂപ മോൻസണ് നൽകുേമ്പാൾ സുധാകരൻ അവിടെ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. 2018 നവംബർ 22നാണ് മോൻസണ് പണം നൽകിയതെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.