ജനങ്ങളെ ചവിട്ടിമെതിക്കുന്ന പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യും - കെ സുധാകരൻ
text_fieldsതിരുവനന്തപുരം: കെ റെയിൽ കല്ലിടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ജനം തെരുവിൽ നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പൊലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാർഹമാണ്. കോട്ടയം മാടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പോലീസ് നടത്തിയ തേർവാഴ്ച കേരളം മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പൊലീസിന് അധികാരം നൽകിയത്. പൊലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പിന്തിരിഞ്ഞ പാരമ്പര്യം കോൺഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നതാണ് നല്ലത്.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർക്കാർ തയാറാകണം.അധികാരമുഷ്ടി പ്രയോഗിച്ച് സർവേക്കല്ല് സ്ഥാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.