Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമ്യൂണിസ്​റ്റ്​...

കമ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ സ്വാതന്ത്ര്യദിനം 'ആപത്ത്​ 15' ആയിരുന്നു -കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran, CPM Independence Day
cancel

തിരുവനന്തപുരം: 75 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മി​െൻറ സത്ബുദ്ധി സ്വാഗതാര്‍ഹമെങ്കിലും ഇക്കാലമത്രയും ചെയ്തത് തെറ്റാണെന്ന് പറയാനുള്ള നട്ടെല്ല് കാണിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍. ആഗസ്​റ്റ്​ 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്ക് അത് 'ആപത്ത് 15' ആയിരുന്നു. കെ.പി.സി.സി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്​റ്റുകാര്‍. മഹാത്മഗാന്ധിയെയും അഹിംസയെയും അവര്‍ തിരസ്‌കരിച്ചു. കോണ്‍ഗ്രസി​െൻറ രാഷ്​ട്രീയ ലക്ഷ്യത്തെ പരസ്യമായി അധിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനത്തി​െൻറ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ആഗസ്​റ്റ്​ 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഹിന്ദുവര്‍ഗീയത തിളച്ചുമറിയുന്ന ഒരു രാഷ്​ട്രീയനേതാവിന് മാത്രമേ നടത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍റേത്​ അറിവില്ലായ്​മ -വിജയരാഘവൻ

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമര മൂല്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്​മയിൽ നിന്നുമാണ്​ കെ.പി.സി.സി പ്രസിഡൻറി​െൻറ സി.പി.എമ്മിനെതിരായ പ്രതികരണമെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവൻ. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കോൺഗ്രസി​െൻറ സമീപനമല്ല കമ്യൂണിസ്​റ്റുകാരുടേത്​. കമ്യൂണിസ്​റ്റുകാർ എല്ലാകാലത്തും സ്വാതന്ത്ര്യ സമര മൂല്യം ഉയർത്തിപ്പിടിച്ചവരാണ്​. അതിൽ അഭിമാനം കൊണ്ടവരാണെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakaranindependence dayCPM
News Summary - K Sudhakaran React to CPM Independence Day Celebration
Next Story