മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസ് സമരഭടന്മാർക്കും അഭിവാദ്യങ്ങൾ -കെ. സുധാകരൻ
text_fieldsകോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് സുധാകരൻ പറഞ്ഞു.
ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണ്. സമരഭൂമിയിൽ സഹായഹസ്തവുമായി നിന്നത് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ സമരോത്സുക യൗവ്വനം ബി.വി ശ്രീനിവാസും അദ്ദേഹത്തിന്‍റെ ചുണക്കുട്ടികളുമാണ്.
2021 ജനുവരി 14ന് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ കോൺഗ്രസ് വിരുദ്ധത തലച്ചോറിൽ പേറുന്നവരെ ഓർമപ്പെടുത്തുന്നു. "എന്‍റെ വാക്കുകൾ കുറിച്ചു വെച്ചോളൂ... ഈ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകും..." ആ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്ര മോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല. സകല യാതനകളും സംഘപരിവാറിന്‍റെ കുപ്രചാരണങ്ങളും സഹിച്ചാണ് കർഷകർ ആ സമരഭൂവിൽ കഴിഞ്ഞത്. മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസിന്‍റെ സമരഭടന്മാർക്കും അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.