കേരള വർമ്മ കോളജ് വിദ്യാർഥികളുടെ തീരുമാനം അട്ടിമറിച്ച എസ്.എഫ്.ഐ ഇന്ത്യക്ക് ഭീഷണി - കെ. സുധാകരൻ
text_fieldsകോഴിക്കോട്: കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തങ്ങളെ ആര് നയിക്കേണ്ടതെന്ന കേരളവർമ്മ കോളജിലെ വിദ്യാർഥികളുടെ തീരുമാനം അട്ടിമറിച്ച എസ്.എഫ്.ഐ ഇന്ത്യക്ക് ഭീഷണിയാണെന്ന് കെ. സുധാകരൻ പറഞ്ഞു.
ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് എവിടെയാണെങ്കിലും അത് ചോദ്യം ചെയ്യേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. കലാലയങ്ങളിൽ ആണെങ്കിലും ജനാധിപത്യം പുലരേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിന് മനസിലാക്കി കൊടുക്കാൻ കെ.എസ്.യുവിന്‍റെ സമരത്തിന് കഴിയുമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് എവിടെയാണെങ്കിലും അത് ചോദ്യം ചെയ്യേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. തങ്ങളെ നയിക്കേണ്ടത് ആര് എന്ന് വിദ്യാർഥികൾ തീരുമാനമെടുത്തിട്ടും ആ തീരുമാനത്തെ അട്ടിമറിച്ച സി.പി.എമ്മിന്‍റെ പോഷക സംഘടന ജനാധിപത്യ ഇന്ത്യക്ക് ഭീഷണി തന്നെയാണ്.
കലാലയങ്ങളിൽ ആണെങ്കിലും ജനാധിപത്യം പുലരേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിന് മനസിലാക്കി കൊടുക്കാൻ കെ.എസ്.യുവിന്‍റെ സമരത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. കേരള വർമ്മ കോളജിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കെ.എസ്.യു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം.
അതേസമയം, തൃശൂർ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ ഹൈകോടതിയിൽ ഹരജി നൽകി. താൻ ‘എണ്ണിത്തോൽപ്പിക്കലിന്’ ഇരയായെന്ന് ആരോപിച്ചാണ് ഹരജി. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹരജിയിൽ പറയുന്നു. ബാലറ്റിലടക്കം കേടുവരുത്തിയ സാഹചര്യത്തിൽ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.