പിണറായിക്കേറ്റ കനത്തപ്രഹരം; നവകേരളത്തിന്‍റെ മനസ്സ് യു.ഡി.എഫിനൊപ്പമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: നവകേരളത്തിന്റെ മനസ്സ് യു.ഡി.എഫിനൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസ്സെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്തപ്രഹരമാണിതെന്നും സുധാകരൻ പറഞ്ഞു.
നവകേരള സദസ്സ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫിനുണ്ടായി. ഭരണവിരുദ്ധവികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നൽകിയതിന് ജനങ്ങള്‍ നൽകിയ മുന്നറിയിപ്പാണിത്. പിണറായി സര്‍ക്കാറിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.
തെരഞ്ഞെടുപ്പ് കഴിയുംതോറും ബി.ജെ.പി അപ്രസക്തമാവുകയാണ്. ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.