കോൺഗ്രസ് തള്ളുന്ന മാലിന്യം ഏറ്റെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം -കെ. സുധാകരൻ
text_fieldsകോട്ടയം: കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് നേതാക്കൾ പോകുന്നതിനോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. 100 പ്രവർത്തകരുമായി മറ്റൊരു പാർട്ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്ന് സുധാകരൻ പറഞ്ഞു.
എ.കെ.ജി സെന്ററിലേക്ക് കേറി പോകുമ്പോൾ കൈ ചുമലിൽവെക്കാൻ ഒരു സഹപ്രവർത്തകൻ കൂടെ ഇല്ലായിരുന്നുവെന്ന് സി.പി.എമ്മിലേക്ക് പോയ മൂന്നു പേരും ഒാർക്കണം. നിലവിൽ കോൺഗ്രസിൽ വിട്ട് പോയവരുടെ കൂടെ ആരും പോയിട്ടില്ല. പാർട്ടിയിൽ നിന്ന് നേതാവല്ല മറിച്ച് ഒരു കോൺഗ്രസുകാരനാണ് പോയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ വരുന്ന മാറ്റത്തിനും പരിവർത്തനത്തിനും തടസം നിൽകുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും. അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും കെ. സുധാകരൻ വ്യക്തമാക്കി.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽ കുമാർ, ജി. രതികുമാർ എന്നിവർ സി.പി.എമ്മിൽ ചേർന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.