Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2021 10:12 PM IST Updated On
date_range 18 Oct 2021 10:12 PM ISTസുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ നൽകിയിട്ടുണ്ട് -കെ. സുധാകരൻ
text_fieldsbookmark_border
തിരൂർ: പുനഃസംഘടനയിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ലെന്നും ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിെൻറ സൗന്ദര്യമാണെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വി.എം. സുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ കെ. സുധാകരൻ വ്യക്തമാക്കി.
കോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായി. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഇടതുപക്ഷം നൽകുന്നതാെണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കാലവർഷക്കെടുതിയിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണം. മുൻവിധിയില്ലാതെ പരീക്ഷ നടത്തിയതിനാലാണ് വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാതെ പോയതെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story