യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് കെ.പി.സി.സി നേതൃത്വം തരൂരിനെ തടഞ്ഞിട്ടില്ലെന്ന് കെ.സുധാകരൻ
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും കെ.പി.സി.സി നേതൃത്വം ശശി തരൂർ എം.പിയെ തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് കെ.സുധാകരൻ. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോൺഗ്രസ് പ്രവർത്തകർ തള്ളിക്കളയണമെന്നും സുധാകരൻ അഭ്യർഥിച്ചു.
ശ്രീ.ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെ.പി.സി.സി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെ.പി.സി.സി ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ കോഴിക്കോട്ടേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.