ഇന്ധന വില വർധന: എൽ.ഡി.എഫ് പ്രക്ഷോഭം നടത്തുകയല്ല നികുതിയിളവ് നൽകുകയാണ് വേണ്ടതെന്ന് കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: ഇന്ധനവില വര്‍ധനക്കെതിരെ എൽ.ഡി.എഫ് പ്രക്ഷോഭം നടത്തുകയല്ല, പകരം നികുതിയിളവ് ജനങ്ങള്‍ക്ക് നൽകുകയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍. അതിന് തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരത്തെ ജനം പുച്ഛിച്ചു തള്ളും. ഇന്ധനവില നൂറുരൂപ കടന്നപ്പോള്‍ അതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് പിടിച്ചുവാങ്ങുന്നത് 22.71 രൂപയുടെ നികുതിയാണ്.
കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായിയും ജനത്തെ കൊള്ളയടിക്കുന്നത്. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍തോതില്‍ കുറയുമെങ്കിലും പിണറായി സര്‍ക്കാര്‍ അതിനും എതിരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.