ഡി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം ഉടനെന്ന് കെ.സുധാകരൻ
text_fieldsന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഡി.സി.സി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തിറക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്നും അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറിയെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോരിന് കോൺഗ്രസ് ഗ്രൂപ്പുകൾ തയാറെടുത്തുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ്ആപ് ഗ്രൂപ് ചർച്ചകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. തീരുമാനം വന്നാലുടൻ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡൻറ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമാണ് ആഹ്വാനം. ആർ.സി. ബ്രിഗേഡ് എന്നാണ് വാട്സ്ആപ് ഗ്രൂപ്പിെൻറ പേര്.
പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമം നടത്തി സംയുക്ത ആക്രമണം നടത്താനും ആഹ്വാനമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിെൻറ ഓഫിസ് അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.