മുഖ്യമന്ത്രിയും ജാവ്ദേക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്നും എന്തിനു കണ്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി പൊതുപരിപാടിയിൽ കണ്ടെന്നാണ് സമ്മതിച്ചത്. അങ്ങനെയൊരു പൊതുപരിപാടിയുണ്ടെങ്കിൽ ജനങ്ങളും മാധ്യമങ്ങളും അറിയില്ലേ എന്നും സുധാകരൻ ചോദിച്ചു.
ഇത്രയും രഹസ്യമായി നടത്തിയ പരിപാടിയുടെ അജൻഡയെന്താണ്? ജാവ്ദേക്കറെ കണ്ടതായി ജയരാജൻ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളോട് സത്യം പറയണം. രാഷ്ട്രീയത്തിലെ അന്തർധാരയാണിത്. സ്വന്തം മകളുടെയും കുടുംബത്തിന്റെയും താൽപര്യം സംരക്ഷിക്കാൻ ബി.ജെ.പിയുടെ സഹായം അനിവാര്യമാണെന്ന് പിണറായിക്കുണ്ട്. അതുകൊണ്ടാണ് നാണംകെട്ടും ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത്.
ജയരാജന്റെ പേരിൽ പാർട്ടി നടപടിയുണ്ടാകുമെന്നാണ് വിവരം. വരുംദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കാം. ജാവ്ദേക്കറെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നുപോലും അറിയില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.