മാര്‍ക്ക് ജിഹാദ്: അധ്യാപകനെതിരേ നടപടി തേടി കെ. സുധാകരന്‍ രാഷ്ട്രപതിക്കു കത്ത് നൽകി
text_fieldsകണ്ണൂർ: കേരളത്തിലെ വിദ്യാർഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കുന്നത് മാര്‍ക്ക് ജിഹാദിലൂടെയാണെന്ന വിദ്വേഷ പ്രസ്താവന നടത്തിയ കിരോരി മാല്‍ കോളജിലെ അസോ. പ്രഫ. രാകേഷ് പാണ്ഡെയ്‌ക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി രാഷ്ട്രപതിക്കു കത്തു നൽകി.
അധ്യാപകന്‍ ആരോപിച്ച രീതിയില്‍ അഡ്മിഷന്‍ നടത്താറില്ലെന്ന് സര്‍വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളജിന്‍റെ ഭരണപരമായ ചുമതലകളില്‍നിന്ന് അധ്യാപകനെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
പ്രഫസറുടെ അടിസ്ഥാനരഹിതമായ ആരോപണംമൂലം സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരേ അക്രമത്തിനുള്ള സാധ്യതയുണ്ട്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും പ്രഫ. രാകേഷ് എല്ലാ സീമകളും ലംഘിക്കുകയാണു ചെയ്തതെന്ന് കെ. സുധാകരന്‍ കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.