സുഡാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കെ. സുധാകരൻ
text_fieldsകണ്ണൂർ: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി.എസ് മുബാറക്കിനും സുധാകരൻ കത്തയച്ചു.
ആൽബർട്ട് അഗസ്റ്റിന്‍റെ വേർപാട് കുടുംബത്തിന് വലിയ ആഘാതവും രാജ്യത്തിന് വലിയ ഞെട്ടലുമാണ് ഉണ്ടാക്കിയത്. ആൽബർട്ടിനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് ഭാര്യയും മക്കളും. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും കെ. സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.