Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവനേതാക്കളെ...

യുവനേതാക്കളെ പിന്തുണച്ച്​ കെ.സുധാകരൻ; കോൺഗ്രസിൽ അഴിച്ചുപണി ആവശ്യം

text_fields
bookmark_border
യുവനേതാക്കളെ പിന്തുണച്ച്​ കെ.സുധാകരൻ; കോൺഗ്രസിൽ അഴിച്ചുപണി ആവശ്യം
cancel

കണ്ണൂർ: പി.​ജെ കുര്യനെ രാജ്യസഭയിലേക്ക്​ മൽസരിപ്പിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിൽ യുവ നേതാക്കളെ പിന്തുണച്ച്​​ മുതിർന്ന നേതാവ്​ കെ. സുധാകര​ൻ. കോൺ​ഗ്രസിൽ അഴിച്ചു പണി ആവശ്യമാണ്​. രാജ്യസഭയിലേക്ക്​ പി.ജെ. കുര്യന്​ പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ​

ൈഹക്കമാൻഡിന്​ ഇക്കാര്യത്തിൽ വ്യക്​തമായ പദ്ധതിയുണ്ട്​. പാർട്ടി​െയ പരസ്യമായി വിമർശിക്കുന്നത്​ യുവനേതാക്കൾ അവസാനിപ്പിക്കണം. അഭിപ്രായം പറയേണ്ടത്​ പരസ്യമായല്ല, പാർട്ടി ഫോറത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

പി.ജെ കുര്യനെ മൽസരിപ്പിക്ക​ുന്നതിനെതിരെ വി.ടി ബൽറാം, ഷാഫി പറമ്പിൽ, റോജി.എം.ജോൺ, ഹൈബി ഇൗഡൻ, അനിൽ അക്കര തുടങ്ങിയ കോൺഗ്രസിലെ യുവനേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspj kuriankerala newsmalayalam news
News Summary - K Sudhakaran Support young Leaders - Kerala News
Next Story