കെ.എസ്.യു കൂട്ടത്തല്ല്: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയെ സമീപിക്കും. ക്യാമ്പിലെ തല്ല് കുട്ടികൾ തമ്മിലെ പ്രശ്നമെന്ന് വിശദീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം തണുപ്പിക്കാൻ ശ്രമിക്കവേയാണ്, സുധാകരൻ കടുത്ത നിലപാട് സ്വീകരിച്ചത്.
സതീശനെയും സുധാകരനെയും അനുകൂലിക്കുന്നവർ തമ്മിലാണ് കെ.എസ്.യു ക്യാമ്പിൽ ഏറ്റുമുട്ടിയത്.
നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്പെൻഷനിലായി.
കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി തലപ്പത്തുനിന്നുതന്നെ വേണമെന്ന വാദമുന്നയിച്ചാണ് സുധാകരൻ അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.