Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരന്‍റെ നിലപാട്...

സുധാകരന്‍റെ നിലപാട് തെറ്റ്, പാർട്ടി നടപടി എടുക്കണം -ഡീ​ൻ കു​ര്യാ​ക്കോ​സ്

text_fields
bookmark_border
സുധാകരന്‍റെ നിലപാട് തെറ്റ്, പാർട്ടി നടപടി എടുക്കണം -ഡീ​ൻ കു​ര്യാ​ക്കോ​സ്
cancel

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ൽ തെ​റ്റെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് അ​ന​ഭി​ല​ഷ​ണീ​യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസ് ഒതുക്കിതീർക്കാൻ കഴിഞ്ഞ ദിവസം സുധാകരനും നെഹ്റു ഗ്രൂപ്പ് അധികൃതരും രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നെ​ഹ്റു കോ​ള​ജി​ലെ പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നെ​തി​രെ ഡി​.വൈ​.എ​ഫ്.ഐ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. ജിഷ്ണുവിന്‍റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയാറാക്കിയതിൽ സുധാകരനും പങ്കുണ്ടെന്നും ജിഷ്ണുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjishnuDean KuriakoseJishnu Pranoyjishnu casep krishnadasmahijamalayalam newsnehru group
News Summary - K Sudhakaran's intervene on Nehru College case deen kuriakose attacks
Next Story