കോൺഗ്രസ് കൺവെൻഷനിൽ സുധാകരന്റെ അഭ്യർഥന; ‘ഞങ്ങൾ ഇരിക്കുന്നതുവരെയെങ്കിലും നിങ്ങൾ ഇരിക്കണം’
text_fieldsകോട്ടയം: ‘‘ഞങ്ങൾ ഇരിക്കുന്നതുവരെയെങ്കിലും നിങ്ങൾ ഇരിക്കണം’’. ജില്ല കോൺഗ്രസ് പ്രവർത്തക കൺവെൻഷനിടെ ഹാൾവിട്ട പ്രവർത്തകരോട് ഇരിക്കാനാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
മൂന്നുമണിക്കൂർ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ താൻ സംസാരിക്കുന്നതിൽ അർഥമില്ല. ഏറെദൂരം യാത്ര ചെയ്തുവന്നവരാണ് തങ്ങളും.
ആരും പോകരുതെന്ന് സ്നേഹപുരസരം ആവശ്യപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ജില്ല പ്രവർത്തക കൺവൻഷനിൽ സുധാകരനും വി.ഡി. സതീശനും സംസാരിച്ചശേഷമാണ് സംഭവം.
വെള്ളിയാഴ്ച ആയതിനാൽ പള്ളിയിൽ പോകുന്നവർ ഒഴികെ ബാക്കിയുള്ളവർ ഇരിക്കണമെന്ന് വേദിയിൽ പറഞ്ഞിരുന്നു. എന്നാൽ, എല്ലാവരും പോകാനെഴുന്നേറ്റതോടെയാണ് സുധാകരൻ മൈക്ക് കൈയിലെടുത്ത് പ്രവർത്തകരോട് പോകരുതെന്നാവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.