അലി അക്ബർ നേരത്തേ രാജിവെച്ചു, പ്രതീക്ഷകൾക്കനുസരിച്ച് സ്ഥാനമാനങ്ങൾ നൽകാനുള്ള സാഹചര്യമല്ല -കെ. സുരേന്ദ്രൻ
text_fieldsകൊച്ചി: അലി അക്ബർ നേരത്തേതന്നെ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഏഴുമാസം മുമ്പ് ബി.ജെ.പിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ധാരാളംപേർ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നും, പാർട്ടിവിട്ട് പോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്മാർക്ക് പാർട്ടി നല്ല പരിഗണനയാണ് നൽകിയത്. രാജസേനൻ ബി.ജെ.പിയിൽ ചേർന്നപ്പോൾ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും പാർട്ടിവേദികളിൽ പരിഗണനയും നൽകി. അലി അക്ബറിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ് ചെയ്തത്.
മേയർ, ഡെപ്യൂട്ടി മേയർ, രാജ്യസഭാംഗത്വമൊക്കെ നൽകാൻ കഴിയുന്ന തരത്തിലുള്ള പാർട്ടിയല്ല കേരളത്തിൽ ബി.ജെ.പി. എല്ലാവരുടെയും പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സ്ഥാനമാനങ്ങൾ നൽകാനുള്ള സാഹചര്യമല്ല.
ഭീമൻ രഘു 2016ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്ന് മത്സരിച്ച് പരാജയപ്പെട്ടശേഷം പലപ്പോഴും പാർട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.